പ്രണയത്തിന് ഓര്‍മ്മയ്ക്കായ് ഒരുദിനം

Thursday, April 19, 2012 ·

ആദ്യാനുരാഗത്തിന്‍റെ കൗമാര സ്വപ്ന-
ങ്ങളിലൊരു പൂവിന്‍ മുകുളമായ്
നീയെന്‍ ജന്മത്തെ പുണര്‍ന്നു.

പ്രണയത്തിന് ഓര്‍മ്മകള്‍
ബാക്കിയാക്കി കാലപ്രവാഹത്തി-
നേതോ വര്‍ഷകാലരാത്രിതന്‍
മലവെള്ള പാച്ചിലില്‍
വേര്‍പെട്ടുപോയ്‌ നാമിലോകത്തില്‍
ജനിസ്മൄതിയുടെ പൊരുള്‍തേടി!.

കാലം നമുക്കായ് കരുതിവച്ചൊരു-
പിടി ഓര്‍മ്മകളുടെ നൊമ്പരം
ബാക്കിയാക്കി പ്രണയമെന്ന
മൂന്നക്ഷരമിന്നുമെന്നില്‍
നിന്മുഖചിത്രം വരയ്ക്കുന്നു!.

നിലാവിലെ ചന്ദ്രികപോല്‍,
നീയിന്നുമെന്നില്‍ പ്രണയവും,
വിരഹവും പകര്‍ന്ന്‍എങ്ങോ
പോയ്മറയുന്നു!....

സ്വപ്നങ്ങളില്‍ പ്രണയത്തിന്
ഒരുപിടി ചുമന്ന റോസാപുഷ്പ-
ങ്ങളുമായ് നീവീണ്ടുമെത്തുന്നു
ഈ പ്രണയദിനത്തിലെന്നെ പുണരാന്‍.,

കൈയെത്തും  ദൂരത്ത്‌
മറഞ്ഞിരിക്കും സഖീ, നിന്നെ-
യിന്നും പ്രണയിക്കുന്നു ഞാനൊരു-
ഇളം കാറ്റിന്‍ തലോടലായ്...

നമ്മുടെ സമാഗമമിന്നുമൊരു
മിഥ്യമാത്രമായവശേഷിക്കവേ-
ഒരു ചേമന്തിപൂക്കാലത്തിനായ്
ഓരോ ഋതുവിലും നിന്നെ തിരയുന്നു
ഞാനൊരു പൂമ്പാറ്റയെപോല്‍!...
   
                                       കുളപ്പുറം ഷാജി.

-------------------------------------------------------------------------

4 comments:

Unknown said...
April 29, 2012 at 1:31 AM  

പ്രണയത്തിന്റെ ഓര്മക്ക് നന്നായി

Unknown said...
May 1, 2012 at 11:56 PM  

നന്നായി... ഇനിയുമെഴുതൂ വൈവിധ്യമുള്ളത്..ആശംസകള്‍

Shaji said...
May 10, 2012 at 9:18 AM  

നന്ദി ശ്രീകുമാര്‍

Shaji said...
May 10, 2012 at 9:18 AM  

നന്ദി സുമേഷ്

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....