നീലഭ്രംശം

Saturday, November 21, 2009 · 0 comments


സുപ്രഭാതത്തിലെ അരുണശോഭയെ
വരവേല്‍ക്കാനായ്‌  ശിരസ്സുയര്‍ത്തും
നെല്‍കൊടികളെ തഴുകി
കടന്നു പോകും തെക്കന്‍ കാറ്റു -
പോലോരുനാളില്‍ നീയെന്‍
മനസ്സിന്‍ ജാലകം കടന്നെത്തി.


അന്നുനിന്‍ ശബ്ദവീചികളെന്‍
കര്‍ണ്ണപടങ്ങളിലേഴുസ്വര-
ങ്ങള്‍തന്‍ താളലയം തീര്‍ത്തു.


ജന്മാന്തരങ്ങളുടെ സുഹൃദം
പോല്‍ നീയെന്നില്‍ സൗഹൃദ-
ത്തിന്‍ പുതുഭാവനകള്‍ നെയ്തു.


നിനച്ചിരിക്കാത്ത നിമിഷങ്ങളില്‍
പറവകളെപോലെനീയെന്നില്‍
പറന്നിറങ്ങി സ്വപ്നങ്ങളും,
നൊമ്പരവും, സന്തോഷവും പങ്കുവച്ചു.


നിന്റെ ഓരോ കണ്ണുനീര്‍തുള്ളിയും
ലാവാപ്രവാഹമായെന്‍മാറില്‍
പതിക്കുന്നത് നീയറിയുന്നോ?

സൗഹൃതമെന്ന വര്‍ണ്ണരാജി-
യിലെ പ്രിയനിറമാകും നിനക്ക്
 നീലഭ്രംശം സംഭവിക്കുന്നത്‌
ഞാനറിയുന്നു.


കാലപ്രവാഹത്തിലോരുനാള്‍
നീയെന്നരികിലെത്തുന്നതും
സ്വപ്നം കണ്ടു ഈആകാശ-
ഗംഗയും നോക്കി ഞാനിരിക്കുന്നു!

.                          കുളപ്പുറം ഷാജി.

പൂവിളി...

Friday, August 21, 2009 · 1 comments


ചിങ്ങമാസത്തിലെ പൂവിളിയുമായു-
ണരുന്ന ബാലൃത്തിലെ സുപ്രഭാത-
ത്തിലൊന്നില്‍ പാതവക്കില്‍,
തൊടിയില്‍ , പറമ്പിലെന്നെയൂം
നോക്കി നാണം കുണുങുമൊരു-
കൂട്ടമ് ഗ്രാമകനൃകളെ കണ്ടു!
അക്കുട്ടത്തിലെ തൂവെളള സുന്ദ-
രി‌യെ ഞാനേറെയിഷ്ടപെട്ടു !
അവളുടെ വിശുദ്ധിയും, നൈര്‍മ-
ലൃതയും, ഗ്രാമീണതയുമവളെയെന്‍
പൂക്കളത്തിലെ റാണിയാക്കി!

അവളാണല്ലൊയെന്‍ പ്രിയ തുമ്പപ്പൂ!.....

കുളപ്പുറം ഷാജി.

സൗഹൃദത്തിന്‍ ഓര്‍മ്മകള്‍

Friday, July 24, 2009 · 1 comments

ഒരുദിനം ഞാനറിയാതെ മനുഷ്യ -
രൂപത്തിലപ്രതീക്ഷിതമായൊര-
ദൃശ്യ ബന്ധമെന്‍ മുന്നിലാഗതമായ്‌ !

ഹൃദ്യമായ പുഞ്ചിരിയുമായ് ഞാന-
തിനെ സ്വീകരിച്ചു! പിന്നെ പിന്നെ
സ്വന്തമനുഭവവും, പരിഭവവും,
നൊമ്പരവും , സന്തോഷവും പങ്കുവച്ച-
തിനെ യൂട്ടിയൂട്ടി ദൃഡമാക്കി-
യാരാലും വേര്‍പിരിക്കാനാകാത്തവിധം

ഇന്നു ഞാനാ ബന്ധത്തെ
സൌഹൃദമെന്നു വിളിക്കുന്നു.

അതില്‍ നിന്നും മോചനം
ഞാനഗ്രഹിക്കുന്നില്ലൊരിക്കലും.
അതിന്‍ സുഗമുള്ളയനുഭൂതി-
നുകരാനാരുമാഗ്രഹിച്ചുപോകും!

പക്ഷെയൊരുസുപ്രഭാതത്തില്‍
നൊമ്പരവും, വിരഹവും സമ്മാനിച്ച്
ചന്ദ്രനെപ്പോല്‍ പതിയെയകലുന്ന-
ന്നത് നോക്കിനില്‍ക്കാന്‍ മാത്രമെ
എനിക്കരിയൂ ! എന്നാലാകൂ!.

കുളപ്പുറം ഷാജി.

എന്റെ ബ്ലോഗിനെ കുറിച്ചൊരുവാക്ക്

Tuesday, July 7, 2009 · 0 comments

എന്തു കൊണ്ട് ഞാന്‍ പേര്‍ തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചേക്കാം. ഓര്‍മിക്കാനും, ഓമനിക്കാനും എല്ലാപേരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. അത് കുട്ടികാലമയിരിക്കാമ് , വിദ്യാലയ ജീവിതമായിരിക്കാം, കലാലയ ജീവിതമായിരിക്കാം, ചിലപ്പോളത് പ്രണയം ആയിരിക്കാം അതുമല്ലെങ്കില്‍ ജീവിതത്തിന്റെ മറ്റു പലതുമായിരിക്കാം.

ഇന്നലകളുടെ ഓര്‍മകളില്‍ മുഴുകി സ്വപ്നം കാണാത്തവരായി ലോകത്തില്‍ ആരും തന്നെ ഉണ്ടാകില്ല. ഇന്നലകളില്‍ മുഴുകുമ്പോള്‍ നിങ്ങളുടെ മനസിന്റെ ഏതോ കോണില്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ. നൊമ്പരത്തിന്‍ സുഗമുള്ള നോവ്‌ പേറാന്‍ ഞാനും നിങ്ങളും മാത്രമല്ല ആരും ആശിച്ചു പോകും .

ഏകാകിയായിരുന്നു പഴയ കാലഘട്ടത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഒരു നാളെയെ കുറിച്ചു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അതും ഏകാകിയായി പുഴയുടെ കരയില്‍ മന്ദം ഒഴുകുന്ന പഴയ ഓര്‍മകളെയും , ഇളം കാറ്റും, കിളികളുടെ കളകൂജനവും, മുളയുടെ മര്‍മരവും , ആടിയുലയും തെങ്ങിന്‍ തലപ്പും അസ്വാദിച്ചാകുമ്പൊള്‍ നിങ്ങള്‍ തീര്‍ച്ചയായും പഴമയുടെ സംവല്‍സരങ്ങള്‍ താണ്ടിയിരിക്കും.

ഇനിയും ഒരുപാടു ഇവിടെ കുറിച്ചിടണമെന്നുണ്ട് പക്ഷെ ഓര്‍മകള്‍ ഓര്‍മകളായിന്നും ഒഴുക്കുന്നു ഇപ്പോളത് പല ചുരങ്ങള്‍ താണ്ടിയിരിക്കും ഒരിക്കലും തിരികെ വരാതെ......

നിങ്ങളുടെ ഓര്‍മകളിലെ ഷാജി...............

ഓര്‍മ്മയില്‍ ഒരുനിമിഷം

Sunday, July 5, 2009 · 1 comments

ആയിരം വസന്തങ്ങള്‍ വന്നു പോയാലും,
എന്നും മനസിന്റെ അഗാതതയില്‍ ഉമി-
ത്തീയായ്‌ നിറുന്നു എന്റെ ആദ്യ
പ്രണയത്തിന്‍ അനുഭവങ്ങള്‍, എന്നോ
എപ്പോഴെല്ലാമോ എന്‍ മനസ്സില്‍ പലവട്ട-
മുരുവിട്ടു നീ എന്റേത് മാത്രമാണെന്ന്.
ഇന്നു ഞാന്നറിയുന്നു ജീവിതം എത്ര
നാടകീയത നിറഞ്ഞതാണെന്ന് നിന്നിലൂടെ !
ഇന്നും ഞാനോര്തുപോകുന്നു നിന്റെ
വിടരുന്ന നയനനങ്ങളും ശാലീന സൗന്ദര്യവും.
നീ എവിടെയായിരുന്നാലും നിനക്ക്~
എന്റെ ഒരായിരം ശുഭാശംസകള്‍ ....

കുളപ്പുറം ഷാജി.

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....