സുപ്രഭാതത്തിലെ അരുണശോഭയെ
വരവേല്‍ക്കാനായ് ശിരസ്സുയര്‍ത്തും
നെല്‍കൊടികളെ തഴുകി
കടന്നു പോകും തെക്കന്‍ കാറ്റു -
പോലോരുനാളില്‍ നീയെന്‍
മനസ്സിന്‍ ജാലകം കടന്നെത്തി.
അന്നുനിന്‍ ശബ്ദവീചികളെന്‍
കര്‍ണ്ണപടങ്ങളിലേഴുസ്വര-
ങ്ങള്‍തന്‍ താളലയം തീര്‍ത്തു.
ജന്മാന്തരങ്ങളുടെ സുഹൃദം
പോല്‍ നീയെന്നില്‍ സൗഹൃദ-
ത്തിന്‍ പുതുഭാവനകള്‍ നെയ്തു.
നിനച്ചിരിക്കാത്ത നിമിഷങ്ങളില്‍
പറവകളെപോലെനീയെന്നില്‍
പറന്നിറങ്ങി സ്വപ്നങ്ങളും,
നൊമ്പരവും, സന്തോഷവും പങ്കുവച്ചു.
നിന്റെ ഓരോ കണ്ണുനീര്‍തുള്ളിയും
ലാവാപ്രവാഹമായെന്‍മാറില്‍
പതിക്കുന്നത് നീയറിയുന്നോ?
സൗഹൃതമെന്ന വര്‍ണ്ണരാജി-
യിലെ പ്രിയനിറമാകും നിനക്ക്
നീലഭ്രംശം സംഭവിക്കുന്നത്
ഞാനറിയുന്നു.
കാലപ്രവാഹത്തിലോരുനാള്‍
നീയെന്നരികിലെത്തുന്നതും
സ്വപ്നം കണ്ടു ഈആകാശ-
ഗംഗയും നോക്കി ഞാനിരിക്കുന്നു!
. കുളപ്പുറം ഷാജി.
Subscribe to:
Posts (Atom)
Archives
About Me
- Shaji
- പ്രകൃതിയെ സ്നേഹിച്ച ബാല്യത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുന്ന ഒരു വെറും നാട്ടുംപുറത്തുകാരന്‍. പിറന്ന നാടിന്റെ നന്മയിലും സ്നേഹത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെറും സാധാരണക്കാരന്.
About this blog
ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....

