മോഹം ഒരു നൊമ്പരം

Sunday, September 23, 2012 · 2 comments

image@funscrape.com
മാറുന്ന ജീവിത സ്വപ്നങ്ങളി-
ലൊരു പാഴ്കിനാവയെന്‍ ജന്മം!
വിഷമതകളുടെ ഫലം മാത്രമേകു-
മൊരു പാഴ്മരമായി ഞാനെന്ന ജന്മം!

എന്നിലെ വസന്തവും, ഗ്രീഷ്മവും,
ഹേമന്തവും കവര്‍ന്നെടുത്ത്,
അവന്‍ പോയിമറഞ്ഞൊരു-
അഗ്നി പര്‍വതം പോല്‍.

ഇനിയെന്തിനീ ജന്മം?

വിഷമതകളുടെ ഫലം മാത്രമേകു-
മൊരു പാഴ്മാരമായ് സ്നേഹിക്കു-
ന്നവരെ നൊമ്പരപ്പെടുത്തി,
അവരുടെ ജീവിതം കാര്ന്നെടുക്കുന്നു
ഞാനറിയാതെ, ഞാനെന്നയീ ജന്മം!

എവിടെയോ പിഴച്ചുപോയ
ജീവിത താളമെന്‍ മനസ്സിലൊരു
കരിന്തിരിയായ് കത്തുന്നു.
അത് ഞാനെന്ന ഇന്നയെ
ഇന്നലകളുടെ വര്‍ണശബളി-
മയില്‍ കുരുക്കിടുന്നു.

ആശകള്‍ നിരാശകളാകുന്നു!

ജീവിതം പഴമയില്‍ തളച്ചിട-
പ്പെടുന്നു, വിഷമതകളുടെ ഫലം
മാത്രമേകുമൊരു പാഴ്മരമായ്!

നന്മയുടെ, ആശയുടെ, സ്നേഹത്തിന്‍,
ക്ഷമയുടെ, ആത്മ സമര്‍പ്പണത്തിന്‍
 ജീവനശ്വാസവുമായ് അമ്മയെന്ന
രണ്ടക്ഷരമെന്നില്‍ നാമ്പിട്ടു.
അവിടെയെന്നെയും നോക്കിയൊരു-
കുഞ്ഞുജീവന്‍ തളിരിടുന്നു.
അതെന്‍ ജന്മത്തെ പുണരുന്നു.

ആശകള്‍ പ്രതീക്ഷകളായ് മാറുന്നു...

മാറുന്ന ജീവിത സ്വപനങ്ങളി-
ലൊരു പ്രതീക്ഷയായ് ആ
കുഞ്ഞു ജീവനെന്‍ ജന്മത്തെ പുണരുന്നു....


                                                   കുളപ്പുറം ഷാജി.


യാത്ര

Friday, July 13, 2012 · 2 comments


എവിടെയോ കണ്ടുമറഞ്ഞൊരു
തിങ്കളായ്‌ ഇന്നുനീയെന്‍
മുന്നിലെത്തിയോരായുസിന്‍
അനുരാഗവ൪ഷം ചൊരിയുന്നു.

ആരുമറിയാതെ സഖിയുമൊത്ത

വാചാലയാകും നിന്നെയും നോക്കി
ഞാനേറെനേരമിരിന്നു-
ഒരു മന്ദസ്മിത്തിനായ്!

നിന്‍ ഇമകെളൻ മനസ്സിലൊ-
രായിരം തിങ്കളായ്‌ പതിക്കവേ-
നീ ഒരു പുഴപോലെന്നെ-
തഴുകി നിന്‍ ഗതിയെ ചരിക്കുന്നു.

നിന്‍ മുഖമെത്ര സുന്ദരം
വര്‍ണനകള്‍ക്കതീതമാം
സായന്തനത്തിലെ ചക്രവാളം പോല്‍!

ചന്ദ്രികപോൽ വിളങ്ങും
നിന്നെനോക്കി ഞാനിരിക്കുന്നീ
യാത്രാവേളയില്‍ ഒരു തുഷാര-
ബീജം പോല്‍!

നിന്‍ കാതരങ്ങളില്‍ ചുംബനം
പകരും ആ രണ്ടു വെള്ളാര
മുത്തുകളാകാന്‍ ഞാനാശി-
ചുപോകുന്നീ നിമിഷം!

ഉപമകള്‍ക്കതീതമാം നിന്നെ-
ഞാനെന്തിനോടുപമിക്കും?
ഈ വിശ്വത്തിലതിനുത്തരം
തേടിഞാന്‍ നില്‍ക്കവേ,
ഒരു പകല്‍ കിനാവിന്‍ മിഥ്യ-
പോല്‍ നാം വഴിപിരിയുന്നു,
ഈ യാത്രയുടെ അവസാന-
                          ഇടനാഴിയില്‍!

                                               കുളപ്പുറം ഷാജി.


  

പ്രണയത്തിന് ഓര്‍മ്മയ്ക്കായ് ഒരുദിനം

Thursday, April 19, 2012 · 4 comments

ആദ്യാനുരാഗത്തിന്‍റെ കൗമാര സ്വപ്ന-
ങ്ങളിലൊരു പൂവിന്‍ മുകുളമായ്
നീയെന്‍ ജന്മത്തെ പുണര്‍ന്നു.

പ്രണയത്തിന് ഓര്‍മ്മകള്‍
ബാക്കിയാക്കി കാലപ്രവാഹത്തി-
നേതോ വര്‍ഷകാലരാത്രിതന്‍
മലവെള്ള പാച്ചിലില്‍
വേര്‍പെട്ടുപോയ്‌ നാമിലോകത്തില്‍
ജനിസ്മൄതിയുടെ പൊരുള്‍തേടി!.

കാലം നമുക്കായ് കരുതിവച്ചൊരു-
പിടി ഓര്‍മ്മകളുടെ നൊമ്പരം
ബാക്കിയാക്കി പ്രണയമെന്ന
മൂന്നക്ഷരമിന്നുമെന്നില്‍
നിന്മുഖചിത്രം വരയ്ക്കുന്നു!.

നിലാവിലെ ചന്ദ്രികപോല്‍,
നീയിന്നുമെന്നില്‍ പ്രണയവും,
വിരഹവും പകര്‍ന്ന്‍എങ്ങോ
പോയ്മറയുന്നു!....

സ്വപ്നങ്ങളില്‍ പ്രണയത്തിന്
ഒരുപിടി ചുമന്ന റോസാപുഷ്പ-
ങ്ങളുമായ് നീവീണ്ടുമെത്തുന്നു
ഈ പ്രണയദിനത്തിലെന്നെ പുണരാന്‍.,

കൈയെത്തും  ദൂരത്ത്‌
മറഞ്ഞിരിക്കും സഖീ, നിന്നെ-
യിന്നും പ്രണയിക്കുന്നു ഞാനൊരു-
ഇളം കാറ്റിന്‍ തലോടലായ്...

നമ്മുടെ സമാഗമമിന്നുമൊരു
മിഥ്യമാത്രമായവശേഷിക്കവേ-
ഒരു ചേമന്തിപൂക്കാലത്തിനായ്
ഓരോ ഋതുവിലും നിന്നെ തിരയുന്നു
ഞാനൊരു പൂമ്പാറ്റയെപോല്‍!...
   
                                       കുളപ്പുറം ഷാജി.

-------------------------------------------------------------------------

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....