ആയിരം സ്വപ്നങ്ങളെന്‍ നിദ്രയെ-
തഴുകി കടന്നു പോകുന്നു.
എങ്കിലും സഖി നിന്‍ നിനവുകളെ-
ന്നില്‍ പകരുന്നയെതോയൊരുയ-
നുഭൂതിയിലിന്നും ഞാന്‍ മഴയെ
പുല്‍കുമൊരു നെല്‍കൊടിയാകുന്നു.
ഒരുനാള്‍ നീ ഒരു പനിനീര്‍ പുഷ്പവും
ചൂടിയെന്‍ അരികിലെത്തി.
നിന്‍ വശ്യമനോഹര കാർകൂന്തളും,
താമരയിതള്‍പോല്‍ വിടരും
നയനങ്ങളും, ചെഞ്ചുണ്ടും,
പുഞ്ചിരിയും നോക്കിയൊരുനിമിഷം
ചേതനയറ്റു ഞാന്‍ നിന്നു!
എന്‍ രാത്രികളെ ഉറക്കമില്ലാ-
രാവുകളാക്കാന്‍ പഴയ ഓര്‍മകളുടെ
ഭാണ്ടകെട്ടും പേറി മനസിന്‍റെ
ഉള്ളറകള്‍ തഴുകി നീയിന്നു
മെത്തുന്നൊരു രാത്രിമഴയായ്.
കുളപ്പുറ൦ ഷാജി.
എങ്കിലും സഖി നിന്‍ നിനവുകളെ-
ന്നില്‍ പകരുന്നയെതോയൊരുയ-
നുഭൂതിയിലിന്നും ഞാന്‍ മഴയെ
പുല്‍കുമൊരു നെല്‍കൊടിയാകുന്നു.
ഒരുനാള്‍ നീ ഒരു പനിനീര്‍ പുഷ്പവും
ചൂടിയെന്‍ അരികിലെത്തി.
നിന്‍ വശ്യമനോഹര കാർകൂന്തളും,
താമരയിതള്‍പോല്‍ വിടരും
നയനങ്ങളും, ചെഞ്ചുണ്ടും,
പുഞ്ചിരിയും നോക്കിയൊരുനിമിഷം
ചേതനയറ്റു ഞാന്‍ നിന്നു!
എന്‍ രാത്രികളെ ഉറക്കമില്ലാ-
രാവുകളാക്കാന്‍ പഴയ ഓര്‍മകളുടെ
ഭാണ്ടകെട്ടും പേറി മനസിന്‍റെ
ഉള്ളറകള്‍ തഴുകി നീയിന്നു
മെത്തുന്നൊരു രാത്രിമഴയായ്.
കുളപ്പുറ൦ ഷാജി.


