ആദ്യാനുരാഗത്തിന്‍റെ കൗമാര സ്വപ്ന-
ങ്ങളിലൊരു പൂവിന്‍ മുകുളമായ്
നീയെന്‍ ജന്മത്തെ പുണര്‍ന്നു.
പ്രണയത്തിന് ഓര്‍മ്മകള്‍
ബാക്കിയാക്കി കാലപ്രവാഹത്തി-
നേതോ വര്‍ഷകാലരാത്രിതന്‍
മലവെള്ള പാച്ചിലില്‍
വേര്‍പെട്ടുപോയ് നാമിലോകത്തില്‍
ജനിസ്മൄതിയുടെ പൊരുള്‍തേടി!.
കാലം നമുക്കായ് കരുതിവച്ചൊരു-
പിടി ഓര്‍മ്മകളുടെ നൊമ്പരം
ബാക്കിയാക്കി പ്രണയമെന്ന
മൂന്നക്ഷരമിന്നുമെന്നില്‍
നിന്മുഖചിത്രം വരയ്ക്കുന്നു!.
നിലാവിലെ ചന്ദ്രികപോല്‍,
നീയിന്നുമെന്നില്‍ പ്രണയവും,
വിരഹവും പകര്‍ന്ന്‍എങ്ങോ
പോയ്മറയുന്നു!....
സ്വപ്നങ്ങളില്‍ പ്രണയത്തിന്
ഒരുപിടി ചുമന്ന റോസാപുഷ്പ-
ങ്ങളുമായ് നീവീണ്ടുമെത്തുന്നു
ഈ പ്രണയദിനത്തിലെന്നെ പുണരാന്‍.,
കൈയെത്തും ദൂരത്ത്
മറഞ്ഞിരിക്കും സഖീ, നിന്നെ-
യിന്നും പ്രണയിക്കുന്നു ഞാനൊരു-
ഇളം കാറ്റിന്‍ തലോടലായ്...
നമ്മുടെ സമാഗമമിന്നുമൊരു
മിഥ്യമാത്രമായവശേഷിക്കവേ-
ഒരു ചേമന്തിപൂക്കാലത്തിനായ്
ഓരോ ഋതുവിലും നിന്നെ തിരയുന്നു
ഞാനൊരു പൂമ്പാറ്റയെപോല്‍!...
കുളപ്പുറം ഷാജി.
-------------------------------------------------------------------------
ങ്ങളിലൊരു പൂവിന്‍ മുകുളമായ്
നീയെന്‍ ജന്മത്തെ പുണര്‍ന്നു.
പ്രണയത്തിന് ഓര്‍മ്മകള്‍
ബാക്കിയാക്കി കാലപ്രവാഹത്തി-
നേതോ വര്‍ഷകാലരാത്രിതന്‍
മലവെള്ള പാച്ചിലില്‍
വേര്‍പെട്ടുപോയ് നാമിലോകത്തില്‍
ജനിസ്മൄതിയുടെ പൊരുള്‍തേടി!.
കാലം നമുക്കായ് കരുതിവച്ചൊരു-
പിടി ഓര്‍മ്മകളുടെ നൊമ്പരം
ബാക്കിയാക്കി പ്രണയമെന്ന
മൂന്നക്ഷരമിന്നുമെന്നില്‍
നിന്മുഖചിത്രം വരയ്ക്കുന്നു!.
നിലാവിലെ ചന്ദ്രികപോല്‍,
നീയിന്നുമെന്നില്‍ പ്രണയവും,
വിരഹവും പകര്‍ന്ന്‍എങ്ങോ
പോയ്മറയുന്നു!....
സ്വപ്നങ്ങളില്‍ പ്രണയത്തിന്
ഒരുപിടി ചുമന്ന റോസാപുഷ്പ-
ങ്ങളുമായ് നീവീണ്ടുമെത്തുന്നു
ഈ പ്രണയദിനത്തിലെന്നെ പുണരാന്‍.,
കൈയെത്തും ദൂരത്ത്
മറഞ്ഞിരിക്കും സഖീ, നിന്നെ-
യിന്നും പ്രണയിക്കുന്നു ഞാനൊരു-
ഇളം കാറ്റിന്‍ തലോടലായ്...
നമ്മുടെ സമാഗമമിന്നുമൊരു
മിഥ്യമാത്രമായവശേഷിക്കവേ-
ഒരു ചേമന്തിപൂക്കാലത്തിനായ്
ഓരോ ഋതുവിലും നിന്നെ തിരയുന്നു
ഞാനൊരു പൂമ്പാറ്റയെപോല്‍!...
കുളപ്പുറം ഷാജി.
-------------------------------------------------------------------------

