ഒരുമയുടെ സംഗീതം

Sunday, December 18, 2011 · 0 comments

ഓര്‍മകളില്‍ ഒരു കുളിര്‍മഴയായിന്നും
സൗഹൄദമെന്നെ മോഹിപ്പിക്കുന്നു.
എവിടെ നിന്നോ പഴയ സൗഹൄദങ്ങള്‍
ഒരു കുളിര്‍ കാറ്റായ് എന്നെ തഴുകുന്നു.


ഒരിക്കലും മായാത്ത ഓര്‍മകളെനിക്ക് -
സമ്മാനിച്ച എന്‍റെ പ്രിയ കൂട്ടുകാര്‍
ആശംസകള്‍ നേരുന്നു ജന്മദിനത്തില്‍
പഴയ ഓര്‍മകളുടെ തുടിപ്പുകള്‍
ബാക്കിയാക്കി.

 ഇനിയുമൊരു സംഗീതമായ് പഴയ
സന്തോഷങ്ങളുടെ താളമായ്,
നൊമ്പരങ്ങളുടെ ഈണമായ്,
എന്‍റെ വീണ കമ്പികളിന്‍ നാദമായ്,
ആ നിമിഷങ്ങളെന്നെ പുണരുന്നു.


                                           കുളപ്പുറം ഷാജി.

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....