യാത്ര

Friday, July 13, 2012 ·


എവിടെയോ കണ്ടുമറഞ്ഞൊരു
തിങ്കളായ്‌ ഇന്നുനീയെന്‍
മുന്നിലെത്തിയോരായുസിന്‍
അനുരാഗവ൪ഷം ചൊരിയുന്നു.

ആരുമറിയാതെ സഖിയുമൊത്ത

വാചാലയാകും നിന്നെയും നോക്കി
ഞാനേറെനേരമിരിന്നു-
ഒരു മന്ദസ്മിത്തിനായ്!

നിന്‍ ഇമകെളൻ മനസ്സിലൊ-
രായിരം തിങ്കളായ്‌ പതിക്കവേ-
നീ ഒരു പുഴപോലെന്നെ-
തഴുകി നിന്‍ ഗതിയെ ചരിക്കുന്നു.

നിന്‍ മുഖമെത്ര സുന്ദരം
വര്‍ണനകള്‍ക്കതീതമാം
സായന്തനത്തിലെ ചക്രവാളം പോല്‍!

ചന്ദ്രികപോൽ വിളങ്ങും
നിന്നെനോക്കി ഞാനിരിക്കുന്നീ
യാത്രാവേളയില്‍ ഒരു തുഷാര-
ബീജം പോല്‍!

നിന്‍ കാതരങ്ങളില്‍ ചുംബനം
പകരും ആ രണ്ടു വെള്ളാര
മുത്തുകളാകാന്‍ ഞാനാശി-
ചുപോകുന്നീ നിമിഷം!

ഉപമകള്‍ക്കതീതമാം നിന്നെ-
ഞാനെന്തിനോടുപമിക്കും?
ഈ വിശ്വത്തിലതിനുത്തരം
തേടിഞാന്‍ നില്‍ക്കവേ,
ഒരു പകല്‍ കിനാവിന്‍ മിഥ്യ-
പോല്‍ നാം വഴിപിരിയുന്നു,
ഈ യാത്രയുടെ അവസാന-
                          ഇടനാഴിയില്‍!

                                               കുളപ്പുറം ഷാജി.


  

2 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...
July 16, 2012 at 9:30 PM  

നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

Shaji said...
July 20, 2012 at 5:19 AM  

Thanks Nidheesh

About this blog

ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....