![]() |
| image@funscrape.com |
ലൊരു പാഴ്കിനാവയെന്‍ ജന്മം!
വിഷമതകളുടെ ഫലം മാത്രമേകു-
മൊരു പാഴ്മരമായി ഞാനെന്ന ജന്മം!
എന്നിലെ വസന്തവും, ഗ്രീഷ്മവും,
ഹേമന്തവും കവര്‍ന്നെടുത്ത്,
അവന്‍ പോയിമറഞ്ഞൊരു-
അഗ്നി പര്‍വതം പോല്‍.
ഇനിയെന്തിനീ ജന്മം?
വിഷമതകളുടെ ഫലം മാത്രമേകു-
മൊരു പാഴ്മാരമായ് സ്നേഹിക്കു-
ന്നവരെ നൊമ്പരപ്പെടുത്തി,
അവരുടെ ജീവിതം കാര്ന്നെടുക്കുന്നു
ഞാനറിയാതെ, ഞാനെന്നയീ ജന്മം!
എവിടെയോ പിഴച്ചുപോയ
ജീവിത താളമെന്‍ മനസ്സിലൊരു
കരിന്തിരിയായ് കത്തുന്നു.
അത് ഞാനെന്ന ഇന്നയെ
ഇന്നലകളുടെ വര്‍ണശബളി-
മയില്‍ കുരുക്കിടുന്നു.
ആശകള്‍ നിരാശകളാകുന്നു!
ജീവിതം പഴമയില്‍ തളച്ചിട-
പ്പെടുന്നു, വിഷമതകളുടെ ഫലം
മാത്രമേകുമൊരു പാഴ്മരമായ്!
നന്മയുടെ, ആശയുടെ, സ്നേഹത്തിന്‍,
ക്ഷമയുടെ, ആത്മ സമര്‍പ്പണത്തിന്‍
ജീവനശ്വാസവുമായ് അമ്മയെന്ന
രണ്ടക്ഷരമെന്നില്‍ നാമ്പിട്ടു.
അവിടെയെന്നെയും നോക്കിയൊരു-
കുഞ്ഞുജീവന്‍ തളിരിടുന്നു.
അതെന്‍ ജന്മത്തെ പുണരുന്നു.
ആശകള്‍ പ്രതീക്ഷകളായ് മാറുന്നു...
മാറുന്ന ജീവിത സ്വപനങ്ങളി-
ലൊരു പ്രതീക്ഷയായ് ആ
കുഞ്ഞു ജീവനെന്‍ ജന്മത്തെ പുണരുന്നു....
കുളപ്പുറം ഷാജി.


