എന്തു കൊണ്ട് ഞാന്‍ ഈ പേര്‍ തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചേക്കാം. ഓര്‍മിക്കാനും, ഓമനിക്കാനും എല്ലാപേരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. അത് കുട്ടികാലമയിരിക്കാമ് , വിദ്യാലയ ജീവിതമായിരിക്കാം, കലാലയ ജീവിതമായിരിക്കാം, ചിലപ്പോളത് പ്രണയം ആയിരിക്കാം അതുമല്ലെങ്കില്‍ ജീവിതത്തിന്റെ മറ്റു പലതുമായിരിക്കാം.
ആ ഇന്നലകളുടെ ഓര്‍മകളില്‍ മുഴുകി സ്വപ്നം കാണാത്തവരായി ഈ ലോകത്തില്‍ ആരും തന്നെ ഉണ്ടാകില്ല. ആ ഇന്നലകളില്‍ മുഴുകുമ്പോള്‍ നിങ്ങളുടെ മനസിന്റെ ഏതോ കോണില്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ. ആ നൊമ്പരത്തിന്‍ സുഗമുള്ള നോവ് പേറാന്‍ ഈ ഞാനും നിങ്ങളും മാത്രമല്ല ആരും ആശിച്ചു പോകും .
ഏകാകിയായിരുന്നു ആ പഴയ കാലഘട്ടത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഒരു നാളെയെ കുറിച്ചു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അതും ഏകാകിയായി പുഴയുടെ കരയില്‍ മന്ദം ഒഴുകുന്ന പഴയ ഓര്‍മകളെയും , ഇളം കാറ്റും, കിളികളുടെ കളകൂജനവും, മുളയുടെ മര്‍മരവും , ആടിയുലയും തെങ്ങിന്‍ തലപ്പും അസ്വാദിച്ചാകുമ്പൊള്‍ നിങ്ങള്‍ തീര്‍ച്ചയായും പഴമയുടെ സംവല്‍സരങ്ങള്‍ താണ്ടിയിരിക്കും.
ഇനിയും ഒരുപാടു ഇവിടെ കുറിച്ചിടണമെന്നുണ്ട് പക്ഷെ ഓര്‍മകള്‍ ഓര്‍മകളായിന്നും ഒഴുക്കുന്നു ഇപ്പോളത് പല ചുരങ്ങള്‍ താണ്ടിയിരിക്കും ഒരിക്കലും തിരികെ വരാതെ......
നിങ്ങളുടെ ഓര്‍മകളിലെ ഷാജി...............
എന്റെ ബ്ലോഗിനെ കുറിച്ചൊരുവാക്ക്
Tuesday, July 7, 2009
by
Shaji
·
Subscribe to:
Post Comments (Atom)
About Me
- Shaji
- പ്രകൃതിയെ സ്നേഹിച്ച ബാല്യത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുന്ന ഒരു വെറും നാട്ടുംപുറത്തുകാരന്‍. പിറന്ന നാടിന്റെ നന്മയിലും സ്നേഹത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെറും സാധാരണക്കാരന്.
About this blog
ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....

0 comments:
Post a Comment