ആയിരം വസന്തങ്ങള്‍ വന്നു പോയാലും,
എന്നും മനസിന്റെ അഗാതതയില്‍ ഉമി-
ത്തീയായ് നിറുന്നു എന്റെ ആദ്യ
പ്രണയത്തിന്‍ അനുഭവങ്ങള്‍, എന്നോ
എപ്പോഴെല്ലാമോ എന്‍ മനസ്സില്‍ പലവട്ട-
മുരുവിട്ടു നീ എന്റേത് മാത്രമാണെന്ന്.
ഇന്നു ഞാന്നറിയുന്നു ജീവിതം എത്ര
നാടകീയത നിറഞ്ഞതാണെന്ന് നിന്നിലൂടെ !
ഇന്നും ഞാനോര്തുപോകുന്നു നിന്റെ
വിടരുന്ന നയനനങ്ങളും ശാലീന സൗന്ദര്യവും.
നീ എവിടെയായിരുന്നാലും നിനക്ക്~
എന്റെ ഒരായിരം ശുഭാശംസകള്‍ ....
കുളപ്പുറം ഷാജി.
ഓര്‍മ്മയില്‍ ഒരുനിമിഷം
Sunday, July 5, 2009
by
Shaji
·
Subscribe to:
Post Comments (Atom)
About Me
- Shaji
- പ്രകൃതിയെ സ്നേഹിച്ച ബാല്യത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുന്ന ഒരു വെറും നാട്ടുംപുറത്തുകാരന്‍. പിറന്ന നാടിന്റെ നന്മയിലും സ്നേഹത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെറും സാധാരണക്കാരന്.
About this blog
ഓര്‍മിക്കാനും ഓമനിക്കാനും എല്ലാരുടെയും ജീവിതത്തില്‍ പഴയ ഒരുപാടു ഓര്‍മകള്‍ ഉണ്ടായിരിക്കും. ഞാന്‍ എപ്പോഴും പഴയ ഓര്‍മകളുടെ കളികൂട്ടുകാരനാണ് , ആ പഴയ ഓര്‍മകളില്‍ മുഴുകി ഏറെ നേരമിരിക്കാന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട് , ആ നിമിഷത്തില്‍ എന്റെ മനസ്സില്‍ കടന്നു വരുന്ന ചിലത് ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.....

1 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം
Post a Comment